---
title: "ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized Hajj Technical Study Class at poonur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118326/organized-hajj-technical-study-class-at-poonur"
published_at: "2023-05-31T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476def0e0e8a_00PADANACLASS.JPG"
keywords: []
---

# ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:**  **പൂനൂര്‍**: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു. പൂനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ക്ലാസ്. ഇ. അഹമ്മദ് ഉള്ളിയേരി അധ്യക്ഷത വഹിച്ചു.പി.കെ. ബാപ്പു ഹാജി, കെ. അബ്ദുല്‍ഖാദര്‍ ഹാജി കത്തറമ്മല്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പൂനൂര്‍ ടൗണ്‍ മസ്ജിദ് ഇമാം കെ.ടി അബ്ദുള്ള സഖാഫി പ്രാര്‍ത്ഥന നടത്തി. നാസര്‍ എസ്റ്റേറ്റ് മുക്ക്, നൗഫല്‍ മങ്ങാട്, താര അബ്ദുറഹിമാന്‍ ഹാജി, പി മൊയ്തീന്‍ ഹാജി, സി.കെ അബ്ദുല്‍ അസീസ് ഹാജി, മുനവ്വര്‍ അബൂബക്കര്‍, അബ്ദുല്‍ വഹാബ്, റഫീഖ്, അബ്ദുല്‍ ജലീല്‍ അഹ്‌സനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

## Article Content

 **പൂനൂര്‍**: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു. പൂനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ക്ലാസ്. ഇ. അഹമ്മദ് ഉള്ളിയേരി അധ്യക്ഷത വഹിച്ചു.പി.കെ. ബാപ്പു ഹാജി, കെ. അബ്ദുല്‍ഖാദര്‍ ഹാജി കത്തറമ്മല്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പൂനൂര്‍ ടൗണ്‍ മസ്ജിദ് ഇമാം കെ.ടി അബ്ദുള്ള സഖാഫി പ്രാര്‍ത്ഥന നടത്തി. നാസര്‍ എസ്റ്റേറ്റ് മുക്ക്, നൗഫല്‍ മങ്ങാട്, താര അബ്ദുറഹിമാന്‍ ഹാജി, പി മൊയ്തീന്‍ ഹാജി, സി.കെ അബ്ദുല്‍ അസീസ് ഹാജി, മുനവ്വര്‍ അബൂബക്കര്‍, അബ്ദുല്‍ വഹാബ്, റഫീഖ്, അബ്ദുല്‍ ജലീല്‍ അഹ്‌സനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118326/organized-hajj-technical-study-class-at-poonur)