---
title: "അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Anganwadi entry festival  organized at nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118349/anganwadi-entry-festival-organized-at-nanmanda"
published_at: "2023-05-31T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476ec3b5237b_000entry_festival.JPG"
keywords: []
---

# അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** നന്മണ്ട**: കാളിയത്ത് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ബാലന്‍ പുതുക്കുടി ഉദ്ഘാടനം ചെയ്തു.

## Article Content

** നന്മണ്ട**: കാളിയത്ത് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ബാലന്‍ പുതുക്കുടി ഉദ്ഘാടനം ചെയ്തു.

1983-ല്‍ തുടങ്ങിയ അങ്കണവാടിയില്‍ ഇപ്പോള്‍ 30 കുരുന്നുകള്‍ പഠിക്കുന്നുണ്ട്. പുതുതായി 13 വിദ്യാര്‍ഥികള്‍ കൂടി പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.

പരിമിതികള്‍ക്കുള്ളിലും കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയാണ് അങ്കണവാടി അന്തരീക്ഷത്തെ വരവേല്‍ക്കുന്നതെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തി. കുട്ടികള്‍ക്കെല്ലാം പ്രത്യേക ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ഇ. വിജയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അങ്കണവാടി വികസന സമിതി അംഗങ്ങളായ വിശ്വനാഥന്‍ പി.വി, രാജന്‍ പി.കെ, നാസര്‍ മാസ്റ്റര്‍, പ്രഭാകരന്‍ മാക്കോത്ത്, പ്രിന്‍സി, ബബിത, രമണി, പ്രേമ, സൗമിനി, സുഹറാബി, രജനി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കളിപ്പാട്ട വിതരണം, പായസ വിതരണം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118349/anganwadi-entry-festival-organized-at-nanmanda)