അത്തോളി: ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അലങ്കാരങ്ങളും വാദ്യമേളങ്ങളും നിറഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാലയം നവാഗതരെ വരവേറ്റത്.
പ്രവേശനോത്സവ പരിപാടികള്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, വാര്‍ഡ് അംഗമായ ഫൗസിയ ഉസ്മാന്‍ എന്നിവര്‍ മുഖ്യാതിഥിയായി. സമ്മാനക്കിറ്റ് നല്‍കിയും മധുരം വിതരണം ചെയ്തുമാണ് ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയ കുരുന്നുകളെ വരവേറ്റത്.
പിടിഎ പ്രസിഡന്റ് വി.എം. മനോജ് കുമാര്‍, എസ്എംസി ചെയര്‍മാന്‍ വി.എം. ഷിജു, പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ് പി.പി. സീമ, ഒ.പി. സജിത, ശ്രീനിവാസന്‍ ചെറുകുളത്തൂര്‍, ബബീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Content Highlight: velure gmup school praveshana ulsavam










































