---
title: "കിണര്‍ ശുചീകരിച്ച അധ്യാപികമാരെ അഭിനന്ദിച്ചു"
english_title: "Appreciated  teachers who cleaned the well at eramangalam glp school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118874/appreciated-teachers-who-cleaned-the-well-at-eramangalam-glp-school"
published_at: "2023-06-02T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64797e2dbad2e_0000_sachindev.jpg"
keywords: []
---

# കിണര്‍ ശുചീകരിച്ച അധ്യാപികമാരെ അഭിനന്ദിച്ചു

> **Lead Summary:**  **ബാലുശ്ശേരി**: എരമംഗലം ജിഎല്‍പി സ്‌കൂളിലെ കിണര്‍ ശുചീകരിച്ച അധ്യാപികമാരെ അഭിനന്ദിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധരായി കിണറിലിറങ്ങി വൃത്തിയാക്കിയ അധ്യാപികമാരായ സി.കെ ധന്യ, വി സില്‍ജ എന്നിവര്‍ക്കാണ് അഭിനന്ദന പ്രവാഹം.

## Article Content

 **ബാലുശ്ശേരി**: എരമംഗലം ജിഎല്‍പി സ്‌കൂളിലെ കിണര്‍ ശുചീകരിച്ച അധ്യാപികമാരെ അഭിനന്ദിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധരായി കിണറിലിറങ്ങി വൃത്തിയാക്കിയ അധ്യാപികമാരായ സി.കെ ധന്യ, വി സില്‍ജ എന്നിവര്‍ക്കാണ് അഭിനന്ദന പ്രവാഹം.

പ്രവേശനോത്സവത്തലേന്നാണ് ചെളി നിറഞ്ഞ കിണര്‍ വൃത്തിയാക്കാന്‍ അധ്യാപികമാര്‍ തയ്യാറായത്. ഇത് വാര്‍ത്തയായതോടെ നിരവധി ആളുകള്‍ അഭിനന്ദവുമായി രംഗത്തെത്തി. മന്ത്രി വി.ശിവന്‍കുട്ടി അധ്യാപികമാരെ അനുമോദിച്ച് ഫെയ്‌സ്ബുക്കിലെഴുതി.

അധ്യാപികമാരെ എംഎല്‍എ സച്ചിന്‍ ദേവ് പൊന്നാട അണിയിച്ച് അനുമോദിച്ചു. പൊതുവിദ്യാഭ്യാസം സമൂഹത്തിന് നല്‍കുന്ന നല്ലൊരു സന്ദേശമാണ് അധ്യാപികമാരുടെ പ്രവര്‍ത്തത്തിയെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, എസ്എംസി ചെയര്‍മാന്‍ കെ. ഷാജി, പ്രധാനാധ്യാപകന്‍ സജിത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118874/appreciated-teachers-who-cleaned-the-well-at-eramangalam-glp-school)