adimage

സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ്

സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് adimage
2023-06-02T11:03:00 | By Balussery Editor

നന്മണ്ട: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടു കൂടി വ്യത്യസ്തമായ രീതിയാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം ഒരുക്കിയത്. ആരതി ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് വരവേറ്റത്.


ശിശുവാടികാ അധ്യാപിക വി.കെ. സുഷമ അഗ്‌നിഹോത്രത്തിന് നേതൃത്വം നല്‍കി. ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാലയ സമിതി സീനിയര്‍ അംഗം കെ.വി. കണ്ണന്‍ കുട്ടി ദീപപ്രജ്വാലനം നടത്തി. പ്രശസ്ത കഥാകൃത്ത് സുധന്‍ നന്മണ്ട പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ നന്ദിയും പറഞ്ഞു. പ്രവേശനോത്സവം നന്മണ്ട ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അബിന്‍ രാജ് മുഖ്യ ഭാഷണം നടത്തി. വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍ ആമുഖ ഭാഷണവും നടത്തി.


മാതൃസമിതി ചെയര്‍പേഴ്‌സണ്‍ വി.പി. ശ്രീജിന, സീനിയര്‍ അസിസ്റ്റന്റ് പി. പ്രേമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും കലാപരിപാടികളില്‍ അമ്മയും കുഞ്ഞും പരിപാടി ശ്രദ്ധേയമായി. സ്‌കൂള്‍ ആട്‌സ് ക്ലബ്ബ് നടത്തിയ സ്വാഗത ഗാനത്തിന് സംഗീതാദ്ധ്യാപിക സതി അനില്‍ നേതൃത്വം നല്‍കി.

Content Highlight: saraswathi vidhyamandhir school contected entry cerimony with agnihoothram

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/