---
title: "സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് "
english_title: "saraswathi vidhyamandhir school contected entry cerimony with agnihoothram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118886/saraswathi-vidhyamandhir-school-contected-entry-cerimony-with-agnihoothram"
published_at: "2023-06-02T11:03:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64798016b8c06_saraswathi.jpg"
keywords: []
---

# സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് 

> **Lead Summary:** **നന്മണ്ട: **നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടു കൂടി വ്യത്യസ്തമായ രീതിയാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം ഒരുക്കിയത്. ആരതി ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് വരവേറ്റത്.

## Article Content

**നന്മണ്ട: **നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അഗ്‌നിഹോത്രത്തോടു കൂടി വ്യത്യസ്തമായ രീതിയാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം ഒരുക്കിയത്. ആരതി ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് വരവേറ്റത്.

ശിശുവാടികാ അധ്യാപിക വി.കെ. സുഷമ അഗ്‌നിഹോത്രത്തിന് നേതൃത്വം നല്‍കി. ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാലയ സമിതി സീനിയര്‍ അംഗം കെ.വി. കണ്ണന്‍ കുട്ടി ദീപപ്രജ്വാലനം നടത്തി. പ്രശസ്ത കഥാകൃത്ത് സുധന്‍ നന്മണ്ട പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ നന്ദിയും പറഞ്ഞു. പ്രവേശനോത്സവം നന്മണ്ട ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അബിന്‍ രാജ് മുഖ്യ ഭാഷണം നടത്തി. വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍ ആമുഖ ഭാഷണവും നടത്തി.

മാതൃസമിതി ചെയര്‍പേഴ്‌സണ്‍ വി.പി. ശ്രീജിന, സീനിയര്‍ അസിസ്റ്റന്റ് പി. പ്രേമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും കലാപരിപാടികളില്‍ അമ്മയും കുഞ്ഞും പരിപാടി ശ്രദ്ധേയമായി. സ്‌കൂള്‍ ആട്‌സ് ക്ലബ്ബ് നടത്തിയ സ്വാഗത ഗാനത്തിന് സംഗീതാദ്ധ്യാപിക സതി അനില്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118886/saraswathi-vidhyamandhir-school-contected-entry-cerimony-with-agnihoothram)