---
title: "ആവേശഭരിതമായി ചീക്കിലോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവം"
english_title: "cheekilod aup school enterance festival"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118896/cheekilod-aup-school-enterance-festival"
published_at: "2023-06-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ആവേശഭരിതമായി ചീക്കിലോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവം

> **Lead Summary:** ** നന്മണ്ട**: ചീക്കിലോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവം മനോഹരമാക്കി കുരുന്നു കൂട്ടുകാരെ വരവേറ്റു. പ്രവേശനോത്സവ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. രാജന്‍ നിര്‍വ്വഹിച്ചു.

## Article Content

** നന്മണ്ട**: ചീക്കിലോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവം മനോഹരമാക്കി കുരുന്നു കൂട്ടുകാരെ വരവേറ്റു. പ്രവേശനോത്സവ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. രാജന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ. എ. രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. നവാഗതര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പ്രമുഖ നാടക പ്രവര്‍ത്തകന്‍ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ 35 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഗ്രാമ പഞ്ചായത്ത് അംഗം സ്മിത ഉണ്ണൂലുകണ്ടി അനുമോദിച്ചു.

ടി. ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസീത നന്ദി പറഞ്ഞു. മാനേജര്‍ എം. കെ. രവീന്ദ്രന്‍, ഷിജി ശ്രീജിത്ത്, വി. വി. സ്വപ്‌നേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118896/cheekilod-aup-school-enterance-festival)