---
title: "നന്മണ്ട - അമ്പലപ്പൊയിലില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് അധ്യാപകന്‍ മരണപ്പെട്ടു"
english_title: "tree fell down on top of bike at Nanmananda teacher died"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118903/tree-fell-down-on-top-of-bike-at-nanmananda-teacher-died"
published_at: "2023-06-02T11:55:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64798f4a45431_0000_ATTACH___copy.JPG"
keywords: []
---

# നന്മണ്ട - അമ്പലപ്പൊയിലില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് അധ്യാപകന്‍ മരണപ്പെട്ടു

> **Lead Summary:** നന്മണ്ട: നന്മണ്ട അമ്പലപ്പൊയില്‍ സ്‌കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞുവീണു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അധ്യാപകന്‍ മരണപ്പെട്ടു. മടവൂര്‍ സ്വദേശിയും ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകനുമായ ശരീഫ് ആണ് മരണപ്പെട്ടത്.

## Article Content

നന്മണ്ട: നന്മണ്ട അമ്പലപ്പൊയില്‍ സ്‌കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞുവീണു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അധ്യാപകന്‍ മരണപ്പെട്ടു. മടവൂര്‍ സ്വദേശിയും ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകനുമായ ശരീഫ് ആണ് മരണപ്പെട്ടത്.

മുസ്ലീം ലീഗ് പത്താം വാര്‍ഡ് സെക്രട്ടറിയാണ്. രാവിലെ സ്‌കൂളിലേക്കുള്ള യാത്ര മധ്യയായിരുന്നു അപകടം. പുതുക്കുടി പരേതനായ അബൂബക്കര്‍ മാസ്റ്ററുടെ മകനാണ്.

മാതാവ് കദീജ. ഭാര്യ മാരിയത്ത്. സഹോദരങ്ങള്‍ ജലീല്‍, ഗഫൂര്‍ റിയാസ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118903/tree-fell-down-on-top-of-bike-at-nanmananda-teacher-died)