---
title: "പ്രകൃതിയെ അറിയാന്‍ കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍"
english_title: "To know nature Kayanna Govt. Higher Secondary School NSS Volunteers "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118927/to-know-nature-kayanna-govt-higher-secondary-school-nss-volunteers"
published_at: "2023-06-02T13:01:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64799bc35d76c_0000_ATTACH___copy.JPG"
keywords: []
---

# പ്രകൃതിയെ അറിയാന്‍ കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍

> **Lead Summary:** ** കായണ്ണ:** കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'ഹരിതകാന്തി' കാര്‍ഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്. കേരള സര്‍വകലാശാല കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

** കായണ്ണ:** കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'ഹരിതകാന്തി' കാര്‍ഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്. കേരള സര്‍വകലാശാല കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നെല്‍വിത്തുകളുടെ സംരക്ഷകനും പ്രശസ്ത നെല്‍ക്കര്‍ഷകനുമായ പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. കൃഷി ഒരുക്കങ്ങള്‍ കൃഷിയും കാലാവസ്ഥയും എന്നീ വിഷയങ്ങളില്‍ അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.വി. ശ്രീരാം, ഡോ. ഷജീഷ് ജാന്‍ എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.

രാത്രി അമ്പലവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന 'നാട്ടുപച്ച' കാര്‍ഷിക സംവാദം എന്‍എസ്എസ് വയനാട് ജില്ലാ കോഡിനേറ്റര്‍ കെ.എസ്. ശ്യാല്‍ ഉദ്ഘാടനം ചെയ്തു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം.എം. സുബീഷ് അധ്യാപകരായ റഷീദ് പുത്തന്‍പുര, ജിന്‍സി പീറ്റര്‍, കെ.ജി. ഷീനുരാജ്, ടി. ബബിത, വി.കെ. സരിത, വി. സൗമ്യ, പി.ജെ. പുഷ്പാകരന്‍, ഹരിതം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ബീന, രജനി, രേഖ, നിഷ, ലളിത, ഫൗസിയ വളണ്ടിയര്‍ ലീഡര്‍മാരായ കെ.കെ. പൂജാലക്ഷ്മി, സി.കെ. ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118927/to-know-nature-kayanna-govt-higher-secondary-school-nss-volunteers)