---
title: "ബ്ലോക്ക്തല പ്രവേശനോത്സവവും ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള തുടക്കവും സംഘടിപ്പിച്ചു"
english_title: "A block-level entrance festival and launch of the centenary celebrations were organized at  balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118929/a-block-level-entrance-festival-and-launch-of-the-centenary-celebrations-were-organized-at-balussery"
published_at: "2023-06-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479a3bac0072_bal_watermark_sachndev.jpg"
keywords: []
---

# ബ്ലോക്ക്തല പ്രവേശനോത്സവവും ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള തുടക്കവും സംഘടിപ്പിച്ചു

> **Lead Summary:** ** കരിയാത്തന്‍കാവ്**: ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവവും ശിവപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഘോഷയാത്രയുടെ അകമ്പടിയോടെ സംഘടിപ്പിച്ചു.

## Article Content

** കരിയാത്തന്‍കാവ്**: ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവവും ശിവപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഘോഷയാത്രയുടെ അകമ്പടിയോടെ സംഘടിപ്പിച്ചു.

പരിപാടി ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ അനിത അധ്യക്ഷയായ ചടങ്ങില്‍ നടക - സിനിമ നടനും മാധ്യമ പ്രവര്‍ത്തകനുമായ കെ. കെ. മൊയ്തീന്‍കോയ മുഖ്യാതിഥിയായി.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റ് നിജില്‍ രാജ്, വാര്‍ഡ് അംഗംങ്ങളായ സുബൈദ തോട്ടത്തില്‍, ശ്രീധരന്‍ മലയില്‍, ബിച്ചുചിറക്കല്‍, എം. മധുസൂദനന്‍ (ബി.പി.സി), എം. എം. രമേശന്‍, ഇ. പി ഷാജി, കെ. ഡി. രാജന്‍, ആര്‍. കെ. ഇബ്രാഹിം, റിനീഷ്, മലയില്‍ ദാമോദരന്‍, കെ. കെ. ഡി രാജന്‍, ബാലചന്ദ്രന്‍ കാഞ്ഞിരോട്, ബാലന്‍ കലിയങ്ങലം, മജീദ് ശിവപുരം, വി. എ. ലത്തീഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം മായ സ്വാഗതവും പ്രധാനാധ്യാപിക രജനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118929/a-block-level-entrance-festival-and-launch-of-the-centenary-celebrations-were-organized-at-balussery)