നന്മണ്ട: നന്മണ്ട ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം നന്മണ്ട വെസ്റ്റ് എഎല്‍പി സ്‌കൂളില്‍ നടന്നു. അക്ഷര കിരീടം അണിയിച്ച് വിദ്യമേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
നവാഗതര്‍ക്ക് പഠനോപകരണ കിറ്റും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു അദ്ധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകന്‍ സജിത്ത് സ്വാഗതവും കെ.കെ ജിഷ ടീച്ചര്‍ നന്ദിയും പറഞ്ഞു. സി.കെ. രാജന്‍ മാസ്റ്റര്‍, മാനേജര്‍ ടി. ബാലകൃഷ്ണന്‍, മുന്‍ പ്രധാന അധ്യാപിക കെ. രമണി, പിടിഎ പ്രസിഡന്റ് എ.എം ശ്രീലേഷ്, ബിആര്‍സി പ്രതിനിധി അനശ്വര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി ജിംഷിന്‍ എല്‍ഇഡി ടിവി നല്‍കി.
Content Highlight: nanmanda grama panchayath contected praveshanoolsavam










































