---
title: "ബാലുശ്ശേരി മണ്ഡലത്തിലെ എസ്എസ്എല്‍സി, +2 പരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുന്നു "
english_title: "Balusherry Constituency Congratulates Toppers in SSLC, +2 Examinations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118964/balusherry-constituency-congratulates-toppers-in-sslc-2-examinations"
published_at: "2023-06-02T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479b6ab49e44_0000_ATTACH___copy.JPG"
keywords: []
---

# ബാലുശ്ശേരി മണ്ഡലത്തിലെ എസ്എസ്എല്‍സി, +2 പരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുന്നു 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ഒരു വേദിയില്‍ വെച്ച് അനുമോദിക്കുകയാണ്.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ഒരു വേദിയില്‍ വെച്ച് അനുമോദിക്കുകയാണ്.

എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിച്ച് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അതാത് സ്‌കൂളുകളിലെ പ്രധാന അധ്യാപക-അധ്യാപികമാര്‍, പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ ജൂണ്‍ 5 നുള്ളില്‍ മെയില്‍ മുഖേനെ ലഭ്യമാക്കണം.

മണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളില്‍ പഠിക്കുകയും, മണ്ഡലത്തില്‍ സ്ഥിരതാമസക്കാരുമായ, മുഴുവന്‍ വിഷയങ്ങളിലും എ+ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരുടെ ഫോട്ടോ, അഡ്രെസ്സ് പ്രൂഫ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ എംഎല്‍എ ഓഫീസില്‍ നേരിട്ടെത്തിക്കുകയോ മെയില്‍ ചെയ്യുകയോ വേണം. അനുമോദന തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.

അയക്കേണ്ട ഇമെയില്‍ ഐ.ഡി ഇമെയില്‍: sachindevmla@gmail.com

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118964/balusherry-constituency-congratulates-toppers-in-sslc-2-examinations)