---
title: "കോട്ടൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "entrence festival conducted at kottoor panchayath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118968/entrence-festival-conducted-at-kottoor-panchayath"
published_at: "2023-06-02T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479ba120a3ac_ads_kottur.jpg"
keywords: []
---

# കോട്ടൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടൂര്‍**: തിരുവോട് എഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് തല പ്രവേശനോത്സവം കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഇ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍**: തിരുവോട് എഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് തല പ്രവേശനോത്സവം കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഇ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഡിവിന്‍ അംഗം നഫീസ വഴുതനപറ്റ ആശംസ പറഞ്ഞു. സമൂഹത്തിലെ രാഷ്ട്രീയ സംസ്‌കാരിക പ്രവര്‍ത്തകര്‍, ബിആര്‍സി ആര്‍ പി മാരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രധാനാധ്യാപിക ഭാരതി സ്വാഗതം പറഞ്ഞു.

സ്‌കൂളിലെ പുതിയ കൂട്ടുകാരെ സ്‌കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഉപകരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നാടന്‍ പാട്ട് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118968/entrence-festival-conducted-at-kottoor-panchayath)