---
title: "ഇഎസ്‌ഐ ഡിസ്പെന്‍സറി തുടങ്ങാന്‍ വേണ്ടി കെട്ടിടം വാടകയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു"
english_title: "ESI invites application for building rent for setting up dispensary"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118982/esi-invites-application-for-building-rent-for-setting-up-dispensary"
published_at: "2023-06-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479c32cd649a_0000_ATTACH___copy.JPG"
keywords: []
---

# ഇഎസ്‌ഐ ഡിസ്പെന്‍സറി തുടങ്ങാന്‍ വേണ്ടി കെട്ടിടം വാടകയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്‌: **ബാലുശ്ശേരി,താമരശ്ശേരി എന്നിവിടങ്ങളിലോ സമീപ പ്രദേശങ്ങളിലോ ഇഎസ്‌ഐ ഡിസ്പെന്‍സറി തുടങ്ങാന്‍ വേണ്ടി കെട്ടിടം വാടകയ്ക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താല്പര്യം ഉള്ളവര്‍ ഇഎസ്‌ഐസിയുടെ എരഞ്ഞിപ്പാലം - കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : 0495 2772270.

## Article Content

**കോഴിക്കോട്‌: **ബാലുശ്ശേരി,താമരശ്ശേരി എന്നിവിടങ്ങളിലോ സമീപ പ്രദേശങ്ങളിലോ ഇഎസ്‌ഐ ഡിസ്പെന്‍സറി തുടങ്ങാന്‍ വേണ്ടി കെട്ടിടം വാടകയ്ക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താല്പര്യം ഉള്ളവര്‍ ഇഎസ്‌ഐസിയുടെ എരഞ്ഞിപ്പാലം - കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : 0495 2772270.

ഇതിനു മുന്‍പ് 2022 ഒക്ടോബര്‍ മാസം ഇതേ ഡിസ്പെന്‍സറികള്‍ക്കായി അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും അപേക്ഷകരുടെ അഭാവം മൂലം ടെന്റര്‍ നടപ്പിലായില്ല. ഈ വാര്‍ത്ത ബന്ധപ്പെട്ട ആള്‍ക്കാരിലേക്കും ഉപകാരപ്പെട്ടേക്കാവുന്ന അപേക്ഷകരിലേക്കും എത്തിക്കണമെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

2017 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവിടങ്ങളിലേക്ക് ഇഎസ്‌ഐ ഡിസ്പെന്‍സറി തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി ലഭിച്ചതാണ്. ബാലുശ്ശേരി, താമരശ്ശേരി ഇഎസ്‌ഐ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുന്നതുമൂലം ഈ പ്രദേശത്തും സമീപ പ്രദേശങ്ങളിലും ആകെയുള്ള തൊഴിലാളികള്‍ക്കും ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118982/esi-invites-application-for-building-rent-for-setting-up-dispensary)