---
title: "സ്പര്‍ശം' ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഫ്‌ലാഗ് ഓഫ് എംഎല്‍എ  കെ. എം സച്ചിന്‍ ദേവ് നിര്‍വഹിക്കും"
english_title: "Sparsham' home visit program flag off MLA K. M Sachin Dev will perform at kottur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119020/sparsham-home-visit-program-flag-off-mla-k-m-sachin-dev-will-perform-at-kottur"
published_at: "2023-06-02T18:30:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6479eee257a6a_sparsham.JPG"
keywords: []
---

# സ്പര്‍ശം' ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഫ്‌ലാഗ് ഓഫ് എംഎല്‍എ  കെ. എം സച്ചിന്‍ ദേവ് നിര്‍വഹിക്കും

> **Lead Summary:**  **കോട്ടൂര്‍**: പെയിന്‍ & പാലിയേറ്റിവ് സൊസൈറ്റിയുമായി സഹകരിച്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് കണ്‍സല്‍ട്ടേഷന്‍ സെന്റര്‍ ബാലുശ്ശേരി നടത്തുന്ന 'സ്പര്‍ശം' ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഫ്‌ലാഗ് ഓഫ് എംഎല്‍എ അഡ്വ. കെ. എം സച്ചിന്‍ ദേവ് നിര്‍വഹിക്കും. 2023 ജൂണ്‍ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്ര പരിസരത്തില്‍ വച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നത്. സി. എച്ച് സുരേഷ് (കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പാലിയേറ്റിവ് രംഗത്ത് പ്രവൃത്തി പരിചയമുള്ള ഡോ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരിക്കും ഗൃഹ സന്ദര്‍ശനം നടക്കുക.

## Article Content

 **കോട്ടൂര്‍**: പെയിന്‍ & പാലിയേറ്റിവ് സൊസൈറ്റിയുമായി സഹകരിച്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് കണ്‍സല്‍ട്ടേഷന്‍ സെന്റര്‍ ബാലുശ്ശേരി നടത്തുന്ന 'സ്പര്‍ശം' ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഫ്‌ലാഗ് ഓഫ് എംഎല്‍എ അഡ്വ. കെ. എം സച്ചിന്‍ ദേവ് നിര്‍വഹിക്കും. 2023 ജൂണ്‍ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്ര പരിസരത്തില്‍ വച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നത്. സി. എച്ച് സുരേഷ് (കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പാലിയേറ്റിവ് രംഗത്ത് പ്രവൃത്തി പരിചയമുള്ള ഡോ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരിക്കും ഗൃഹ സന്ദര്‍ശനം നടക്കുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119020/sparsham-home-visit-program-flag-off-mla-k-m-sachin-dev-will-perform-at-kottur)