---
title: "ഭാര്യയും ഭര്‍ത്താവും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ "
english_title: "true vision koyilandy Husband and wife hanged on a tree at pookkad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119021/true-vision-koyilandy-husband-and-wife-hanged-on-a-tree-at-pookkad"
published_at: "2023-06-02T18:43:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6479eb14c760a_0000_ATTACH__copy.JPG"
keywords: []
---

# ഭാര്യയും ഭര്‍ത്താവും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **ഭര്‍ത്താവും ഭാര്യയും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി43) ഭാര്യ അനു രാജ് എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ മാവിന്‍ മുകളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: **ഭര്‍ത്താവും ഭാര്യയും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി43) ഭാര്യ അനു രാജ് എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ മാവിന്‍ മുകളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനു രാജ് തിരുവനന്തപുരം എല്‍എസ്ജിഡി ടൗണ്‍ പ്ലാനിങ്ങ് ഓഫീസിലെ സിനീയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ആണ്. ഇടുക്കി സ്വദേശിനിയാണ്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛന്‍ പരേതനായ വെണ്ണിപ്പുറത്ത് മാധവന്‍ നായര്‍. അമ്മ ദേവി അമ്മ. സഹോദരങ്ങള്‍ രാധാകൃഷ്ണന്‍, ശാന്തകുമാരി, രാജു (സെക്രട്ടറിയറ്റില്‍ ഡെപ്പ്യൂട്ടി സെക്രട്ടറി), രാജേശ്വരി. എഎസ്പി ട്രെയിനി ശക്തി സിങ്ങ് ആര്യ, ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ്, തഹസില്‍ദാര്‍ സി.പി. മണി, സിഐ ബിജു, എസ്‌ഐ ശൈലേഷ് എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119021/true-vision-koyilandy-husband-and-wife-hanged-on-a-tree-at-pookkad)