---
title: "വര്‍ണാഭമായി നരയംകുളം എയുപി സ്‌കൂളിലെ പ്രവേശനോത്സവം"
english_title: "Entrance Festival at Narayamkulam AUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119025/entrance-festival-at-narayamkulam-aup-school"
published_at: "2023-06-02T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479f393a3d08_narayamkulam.jpg"
keywords: []
---

# വര്‍ണാഭമായി നരയംകുളം എയുപി സ്‌കൂളിലെ പ്രവേശനോത്സവം

> **Lead Summary:**  **നരയംകുളം**: എയുപി സ്‌കൂളിലെ 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായി നടന്നു. വാര്‍ഡ് മെമ്പര്‍ ടി. പി ഉഷ പരിപാടി ഉദ്ഘാടനം ചെയതു. പിടിഎ പ്രസിഡന്റ് ഷൈജു അരയമ്മാടന്‍ അധ്യക്ഷത വഹിച്ചു.

## Article Content

 **നരയംകുളം**: എയുപി സ്‌കൂളിലെ 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായി നടന്നു. വാര്‍ഡ് മെമ്പര്‍ ടി. പി ഉഷ പരിപാടി ഉദ്ഘാടനം ചെയതു. പിടിഎ പ്രസിഡന്റ് ഷൈജു അരയമ്മാടന്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 80 പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയതിരുന്നു. ആദ്യ പ്രവര്‍ത്തനമായ നരയംകുളം ഗ്രാമീണ വായനശാലയില്‍ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അംഗത്വമെടുക്കുന്ന ചടങ്ങ് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി ഉദ്ഘാടനം ചെയ്യ്തു.

ആദ്യമെമ്പര്‍ഷിപ്പ് പ്രധാനാധ്യാപിക സി. കെ വിജയലക്ഷമി ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥി പ്രതിനിധി വേദരജിഷ്, രക്ഷിതാക്കളുടെ പ്രതിനിധി ബിന്ദു എന്നിവരും അംഗത്വമെടുത്തു. ഗ്രാമീണ വായനശാലയെ പ്രതിനിധീകരിച്ച് രാജന്‍ നരയംകുളം ലൈബ്രേറിയന്‍ ലിഷ, കണാരന്‍ എന്നിവര്‍ പങ്കെടുത്തു.

തിരികെ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വക മിഠായി വിതരണം നടത്തി. ചടങ്ങില്‍ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രതിനിധി അനില്‍ മലയില്‍ സംസാരിച്ചു. പിന്നീട് കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119025/entrance-festival-at-narayamkulam-aup-school)