---
title: "മണിക്കുറുകളുടെ വ്യത്യാസത്തില്‍ ഇരട്ട സഹോദരിമാര്‍ അന്തരിച്ചു"
english_title: "Twin sisters passed away hours apart at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119139/twin-sisters-passed-away-hours-apart-at-atholi"
published_at: "2023-06-03T10:01:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647acc4169061_death_balu.jpg"
keywords: []
---

# മണിക്കുറുകളുടെ വ്യത്യാസത്തില്‍ ഇരട്ട സഹോദരിമാര്‍ അന്തരിച്ചു

> **Lead Summary:** ** അത്തോളി**: പുത്തഞ്ചേരി ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ട സഹോദരിമാര്‍ അന്തരിച്ചു. തീക്കുഴി പറമ്പില്‍ ജാനു, തീക്കുഴി പറമ്പില്‍ ദേവി എന്നിവരാണ് ഇന്ന് പുലര്‍ച്ചെയും വൈകുന്നേരവുമായി മരണപ്പെട്ടത്.

## Article Content

** അത്തോളി**: പുത്തഞ്ചേരി ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ട സഹോദരിമാര്‍ അന്തരിച്ചു. തീക്കുഴി പറമ്പില്‍ ജാനു, തീക്കുഴി പറമ്പില്‍ ദേവി എന്നിവരാണ് ഇന്ന് പുലര്‍ച്ചെയും വൈകുന്നേരവുമായി മരണപ്പെട്ടത്.

രണ്ടു പേര്‍ക്കും 73 വയസ്സായിരുന്നു. ഇളയ സഹോദരി ദേവി പുലര്‍ച്ചെ 5.30 നും മൂത്ത സഹോദരി ജാനു വൈകുന്നേരം 5.30 നുമാണ് മരണപ്പെട്ടത്.

ജാനു - ഭര്‍ത്താവ്: അശോകന്‍. മക്കള്‍: ടി. പി. കൃഷ്ണന്‍ (സെന്റ് ജോസഫ് കോണ്‍വ്‌മെന്റ് സ്‌കൂള്‍, കല്‍പ്പറ്റ), കെ. ടി. രാജീവന്‍ (കച്ചവടം, അത്തോളി). മരുമക്കള്‍: ഷീബ കൃഷ്ണന്‍ (ജി എച്ച് എസ് വെങ്ങാപ്പറ്റ), സിന്ധു രാജീവന്‍. ദേവി അവിവാഹിതയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119139/twin-sisters-passed-away-hours-apart-at-atholi)