---
title: "എന്‍സിപി കോട്ടൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു "
english_title: "NCP Kotur Constituency organized ncp Workers Meeting "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119262/ncp-kotur-constituency-organized-ncp-workers-meeting"
published_at: "2023-06-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b161298852_NCP.JPG"
keywords: []
---

# എന്‍സിപി കോട്ടൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **കോട്ടൂര്‍:** എന്‍സിപി കോട്ടൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂര്‍:** എന്‍സിപി കോട്ടൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.

ദേശീയനേതാക്കള്‍ ജീവത്യാഗം ചെയ്ത് നോടിയെടുത്ത ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ തിരശീലയ്ക്ക് പിന്നിലേക്ക് മാറ്റുകയും. ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ടിതമായ സവര്‍ണ്ണ മേധാവിത്യം ആധാരമാക്കിയുള്ള ഭരണകൂട ഭീകരതക്കെതിരെ സര്‍വ്വശക്തിയോടെയും ഐക്യത്തോടെയും പോരാടാനുള്ള സമയമാണ് ഇതെന്നും ആര്‍എസ്എസ് ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു.

പി. രാമന്‍ നായര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലന്‍, പി. ബാലകൃഷ്ണന്‍,കെ.സി. ആലിക്കോയ, എ.പി. സുരേന്ദ്രന്‍, കെ.എം അബ്ദുള്‍ ജലീല്‍, കെ. പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ പരിശുദ്ധമായ ഹജ്ജ് യാത്രയ്ക്ക് പോകുന്ന കെ.സി. ആലികോയക്ക് യാത്രാമംഗളം നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119262/ncp-kotur-constituency-organized-ncp-workers-meeting)