---
title: "കൊയിലാണ്ടിയിൽ എംഡിഎംഎയും, ആശിഷ് ഓയിലുമായി രണ്ടു യുവാക്കള്‍  കസ്റ്റഡിയില്‍"
english_title: "Two youth under Police custudy in Koyilandy to Keep MDMA and hashish oil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119358/two-youth-under-police-custudy-in-koyilandy-to-keep-mdma-and-hashish-oil"
published_at: "2023-06-03T22:44:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647b7c54a6ede_mdma.jpg"
keywords: []
---

# കൊയിലാണ്ടിയിൽ എംഡിഎംഎയും, ആശിഷ് ഓയിലുമായി രണ്ടു യുവാക്കള്‍  കസ്റ്റഡിയില്‍

> **Lead Summary:** **കൊയിലാണ്ടി**: എംഡിഎംഎയും, ആശിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ പൊലീസ് കസ്റ്റഡിയിൽ.

## Article Content

**കൊയിലാണ്ടി**: എംഡിഎംഎയും, ആശിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ പൊലീസ് കസ്റ്റഡിയിൽ.

ഉള്ളിയേരി അരീപ്പുറത്ത് മുഷ് താക്ക്, അന്‍വര്‍ എന്നിവരില്‍ നിന്നും 600 മി.ഗ്രാം എംഡിഎന്‍എയും, ഉള്ളിയേരി മണി ചന്ദ്ര കണ്ടിസരുണ്‍ 25 ല്‍ നിന്നും 2.5 ആശിഷ് ഓയിലുമാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.

കെഎല്‍ 55 7182 ബൈക്കില്‍ സഞ്ചരിക്കവെ സ്റ്റേറ്റ് ഹൈവേയില്‍ കുറുവങ്ങാട് ജുമാ മസ്ജിദ് പള്ളിക്ക് സമീപം വെച്ചാണ് ഇവര്‍  പൊലീസിന്റെ പിടിയിലായത്.

കൊയിലാണ്ടി പൊലീസ് ഇൻസ്പക്ടർ എന്‍.വി ബിജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊയിലാണ്ടി  പൊലീസ് ഇവര്‍ക്കായി വലയൊരുക്കിയത്. ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി എസ്‌ഐ അനീഷ് വടക്കയില്‍, പി.എം. ശൈലേഷ്, ഗ്രേഡ് എസ്‌ഐ രാജീവ്, സിപിഒമാരായ ഗംഗേഷ്, ഷൈജു,  ഷമീന തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119358/two-youth-under-police-custudy-in-koyilandy-to-keep-mdma-and-hashish-oil)