കോട്ടൂര്‍: കോട്ടൂര്‍ പഞ്ചായത്ത് പെയിന്‍ & പാലിയേറ്റിവ് സൊസൈറ്റിയുമായി സഹകരിച്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് കണ്‍സല്‍ട്ടേഷന്‍ സെന്റര്‍ ബാലുശ്ശേരി നടത്തുന്ന 'സ്പര്‍ശം' ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ശനിയാഴ്ച കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രം പരിസരത്തില്‍ വച്ച് അഡ്വ.കെ.എം. സച്ചിന്‍ ദേവ് എംഎല്‍എയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, കെ.കെ. സിജിത്ത്, കെ. ഷൈന്‍, പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍. സ്‌പെഷ്യലിസ്റ്റിനു വേണ്ടി വിതിന്‍ തട്ടാന്‍ കണ്ടി, അരുണ്‍ വിജയ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പാലിയേറ്റിവ് രംഗത്ത് പ്രവൃത്തി പരിചയമുള്ള ഡോ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഗൃഹ സന്ദര്‍ശനം.
Content Highlight: 'Parsham' home visit flagged off by Adv.K.M. Sachin Dev










































