---
title: "ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിന് യാത്രയപ്പ് നല്‍കി."
english_title: "Farewell to retired public health nurse at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119406/farewell-to-retired-public-health-nurse-at-naduvannur"
published_at: "2023-06-04T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c150fac23a__00000000000000000.jpg"
keywords: []
---

# ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിന് യാത്രയപ്പ് നല്‍കി.

> **Lead Summary:**  **നടുവണ്ണൂര്‍**: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സായ സുഗന്ധി ഭായിക്ക് വാര്‍ഡ് വികസന സമിതിയും ,വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയും ചേര്‍ന്ന് യാത്രയപ്പ് നല്‍കി.

## Article Content

 **നടുവണ്ണൂര്‍**: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സായ സുഗന്ധി ഭായിക്ക് വാര്‍ഡ് വികസന സമിതിയും ,വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയും ചേര്‍ന്ന് യാത്രയപ്പ് നല്‍കി.

വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ കണ്‍വീനര്‍ പി.സുധന്‍ അധ്യക്ഷത വഹിച്ചു. ആശാവര്‍ക്കര്‍ കെ.എം. സ്മിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ ശ്രീലകം നന്ദി പറഞ്ഞു.

കെ.കെ. രമണി, യു.കെ. ഇസ്മയില്‍, സി.എം. നാരായണന്‍, സജീവന്‍ തേച്ചേരി, അന്‍വര്‍ സാദത്ത്, സി. സുരേഷ് ബാബു, പി.കെ. അജിത, നസീറ ഗഫൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സുഗന്ധി ഭായ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119406/farewell-to-retired-public-health-nurse-at-naduvannur)