---
title: "ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കക്കയത്തേക്ക് യാത്രാ അവസരമൊരുക്കി എംഎല്‍എ"
english_title: "The MLA has arranged a trip to Kakkayam for the students of Balusherry Constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119409/the-mla-has-arranged-a-trip-to-kakkayam-for-the-students-of-balusherry-constituency"
published_at: "2023-06-04T09:07:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647c0702a7731_kakkayam.JPG"
keywords: []
---

# ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കക്കയത്തേക്ക് യാത്രാ അവസരമൊരുക്കി എംഎല്‍എ

> **Lead Summary:** ** ബാലുശ്ശേരി: **പരിസ്ഥിതി ദിനത്തില്‍ കാടിനെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് കെ. എം സച്ചിന്‍ ദേവ് എംഎല്‍എ. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ എംഎല്‍എ യോടൊപ്പം കക്കയത്തെ പ്രകൃതിക്കൊപ്പം ഒരു പകല്‍ ചെലവഴിക്കാം.

## Article Content

** ബാലുശ്ശേരി: **പരിസ്ഥിതി ദിനത്തില്‍ കാടിനെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് കെ. എം സച്ചിന്‍ ദേവ് എംഎല്‍എ. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ എംഎല്‍എ യോടൊപ്പം കക്കയത്തെ പ്രകൃതിക്കൊപ്പം ഒരു പകല്‍ ചെലവഴിക്കാം.

പ്രകൃതിയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളാണ് കാടിനെ അറിയാന്‍ കക്കയത്തേക്ക് യാത്ര നടത്തുന്നത്. അടുത്ത ഒരു വര്‍ഷം വിദ്യാലയങ്ങളില്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ടുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ അവസരം ഒരുക്കുന്നതാണ് യാത്ര.

പ്രമുഖ പരിസ്ഥിതി - വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളാകും. കക്കയത്തെ കാട്, ഡാം, മുളങ്കാട് തുടങ്ങി പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഇടങ്ങളാണ് സംഘം സന്ദര്‍ശിക്കുക. രാവിലെ 8.30ന് ബാലുശ്ശേരി റസ്റ്റ് ഹൗസില്‍ നിന്ന് യാത്ര തിരിക്കുന്ന സംഘം വൈകിട്ടോടെ തിരിച്ചെത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119409/the-mla-has-arranged-a-trip-to-kakkayam-for-the-students-of-balusherry-constituency)