---
title: "മൂടാടി ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് "
english_title: "Free kidney diagnosis camp on the occasion of first anniversary of Mudadi Impact Palliative Care"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119554/free-kidney-diagnosis-camp-on-the-occasion-of-first-anniversary-of-mudadi-impact-palliative-care"
published_at: "2023-06-04T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c680431aec_muudadi.JPG"
keywords: []
---

# മൂടാടി ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 

> **Lead Summary:** **മൂടാടി:** മൂടാടി ഇപാക്ട് പാലിയേറ്റീവ് കെയറും-തണല്‍ ഡയാലിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തിയത്.

## Article Content

**മൂടാടി:** മൂടാടി ഇപാക്ട് പാലിയേറ്റീവ് കെയറും-തണല്‍ ഡയാലിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തിയത്.

മൂടാടി ഹാജി പികെ സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉദ്ഘാടാനം ചെയ്തു. ഇംപാക്ട് ഗ്ലോബല്‍ ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു.

പപ്പന്‍ മൂടാടി, കെ. സുമതി , അഡ്വ.ഷഹീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എ.കെ. കരീം സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു. നജീബ് മൂടാടി ബോധവല്‍ക്കരണ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119554/free-kidney-diagnosis-camp-on-the-occasion-of-first-anniversary-of-mudadi-impact-palliative-care)