---
title: "കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized agricultural awareness class at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119763/organized-agricultural-awareness-class-at-atholi"
published_at: "2023-06-05T11:39:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647d7db3bf26f_0000_ATTACH_KARSHAKA_CLASS___copy.JPG"
keywords: []
---

# കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:**  **അത്തോളി**: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയവും അത്തോളി കൃഷി ഭവനും സംയുക്തമായാണ് കര്‍ഷകന്റെ കൃഷിഭവന്‍ എന്ന വിഷയത്തില്‍ കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

 **അത്തോളി**: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയവും അത്തോളി കൃഷി ഭവനും സംയുക്തമായാണ് കര്‍ഷകന്റെ കൃഷിഭവന്‍ എന്ന വിഷയത്തില്‍ കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ വാര്‍ഡ് അംഗം ഫൗസിയ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വി. എം. ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ സുവര്‍ണ്ണ ശ്യാം മുഖ്യാതിഥിയായി.

സെക്രട്ടറി പി. എം. ഷിബി നന്ദി പറഞ്ഞു. വായനശാല പ്രവര്‍ത്തകര്‍, വനിതാവേദി, ബാലവേദി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119763/organized-agricultural-awareness-class-at-atholi)