---
title: "മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Monsoon disease awareness class organized at kattipara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119783/monsoon-disease-awareness-class-organized-at-kattipara"
published_at: "2023-06-05T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d876314b79_0000_ATTACH___copy_RAIN_CLASS.JPG"
keywords: []
---

# മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:**  **കട്ടിപ്പാറ**: അംബേദ്ക്കര്‍ സാംസ്‌ക്കാരിക നിലയം വായനശാലയില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസും സൗണ്ട് സിസ്റ്റം സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

 **കട്ടിപ്പാറ**: അംബേദ്ക്കര്‍ സാംസ്‌ക്കാരിക നിലയം വായനശാലയില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസും സൗണ്ട് സിസ്റ്റം സമര്‍പ്പണവും സംഘടിപ്പിച്ചു.

പരിപാടി കെഇഎംഡിഇഎല്‍ ചെയര്‍മാന്‍ വായോളി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അംബേദ്ക്കര്‍ സാംസ്‌ക്കാരിക നിലയം പ്രസിഡന്റ് കെ. വി. സെബാസ്റ്ററ്യന്‍ അധ്യക്ഷത വഹിച്ചു.

അംഗനവാടി വര്‍ക്കര്‍ കെ. പി. സ്വപ്ന മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

യോഗത്തില്‍ പി. എം. രതീഷ്, എ. ടി. ബാലന്‍, വി. ജെ. ഇമ്മാനുവല്‍, കരീം പുതുപ്പാടി, പി .ആര്‍. ജിതിന്‍, കെ. പി. രാജന്‍, ഗോഗുല്‍ ചമല്‍, എന്‍. ബിനു, കെ. ഷിജു പാഞ്ചജന്യം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119783/monsoon-disease-awareness-class-organized-at-kattipara)