---
title: "ഇ ഹെല്‍ത്ത് പ്രോഗ്രാം ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു"
english_title: " e Health program  officially inaugurated at eramangalam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119797/e-health-program-officially-inaugurated-at-eramangalam"
published_at: "2023-06-05T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d913b75a35_0000_ATTACH_ERAMANGALAM___copy.JPG"
keywords: []
---

# ഇ ഹെല്‍ത്ത് പ്രോഗ്രാം ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു

> **Lead Summary:**  **എരമംഗലം**: കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് പ്രോഗ്രാം ഔദ്യോഗിക ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു.

## Article Content

 **എരമംഗലം**: കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് പ്രോഗ്രാം ഔദ്യോഗിക ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം. സച്ചിന്‍ദേവ് നിര്‍വ്വഹിച്ചു.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അംലു നജീബ് സ്വാഗതം പറഞ്ഞു. പ്രോജക്ട് എന്‍ജിനീയര്‍ ശ്യാംജിത്ത് പദ്ധതി വിശദീകരണം നടത്തി.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മച്ചങ്കണ്ടി, ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമ മഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം പി. പി. പ്രേമ, കോഴിക്കോട് ഡിഎംഒ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവന്‍, ഈ ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി. പ്രമോദ് കുമാര്‍, എച്ച്എംസി അംഗം ഹസ്സന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

എരമംഗലം ഐഎല്‍ഒ എഫ്എച്ച്എസ്‌സി നഴ്‌സിംഗ് ഓഫീസര്‍ സി. കെ. സാജിത നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119797/e-health-program-officially-inaugurated-at-eramangalam)