---
title: "എല്‍ പി സ്‌കൂളില്‍ ശുചീകരണം നടത്തി അത്തോളി സേവാഭാരതി"
english_title: " Sevabharati carried out cleaning at atholi LP School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119811/sevabharati-carried-out-cleaning-at-atholi-lp-school"
published_at: "2023-06-05T13:35:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647d980204266_0000_ATTACH___copy_SEVABHARATHI.JPG"
keywords: []
---

# എല്‍ പി സ്‌കൂളില്‍ ശുചീകരണം നടത്തി അത്തോളി സേവാഭാരതി

> **Lead Summary:** ** അത്തോളി**: സേവാഭാരതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനം നടത്തി.ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

## Article Content

** അത്തോളി**: സേവാഭാരതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനം നടത്തി.ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടും സ്‌കൂള്‍ ചുറ്റുമതിലിനുള്ളില്‍ കുട്ടികള്‍ക്ക് കളിക്കുവാനും സൗഹൃദം പങ്കുവെക്കുവാനുള്ള ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷം ഒരുക്കിവെച്ചുമാണ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നിന്നും പിരിഞ്ഞത്.

സേവാഭാരതി അത്തോളി യൂണിറ്റ് പ്രസിഡന്റ് എം. കെ. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ മണാട്ട്, ജോ. സെക്രട്ടറി ആര്‍. റിംജുത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒ. കുമാരന്‍, സി.കെ. രവീന്ദ്രന്‍, ആര്‍. എം. വിശ്വന്‍, സുധാകരന്‍ ആനപ്പാരി, എം. ഉല്ലാസ്, കെ.പി. ദേവദാസ്, ആര്‍. റിംഷുത്ത്, സുഭാഷ് കുടക്കല്ല്, രാംജിത്ത് കുടക്കല്ല്, രാജു കൊളക്കാട്, നിജേഷ് കൊളക്കാട്, പ്രദീപന്‍ ഓട്ടമ്പലം, ഒ. ഫിറോഷ് എന്നിവര്‍ സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119811/sevabharati-carried-out-cleaning-at-atholi-lp-school)