---
title: "ഒരു ദേശം ഓളെ വരക്കുന്നു, നോവല്‍ പഠന സമാഹാരം പ്രകാശനം ചെയ്തു"
english_title: "'oru desam ole varakkunnu' Novel Study Collection Released at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119855/oru-desam-ole-varakkunnu-novel-study-collection-released-at-naduvannur"
published_at: "2023-06-05T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647db70cd9af3_pusthakaprakasanam.jpg"
keywords: []
---

# ഒരു ദേശം ഓളെ വരക്കുന്നു, നോവല്‍ പഠന സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:**  **നടുവണ്ണൂര്‍**: ഡോ. എന്‍. വി. മുഹമ്മദ് റാഫി എഴുതിയ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലിന്റെ പഠനങ്ങളുടെ സമാഹാരം 'ഒരു നോവല്‍ ഓളെ വരയ്ക്കുന്നു' എന്ന പുസ്തക പ്രകാശനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം. സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

## Article Content

 **നടുവണ്ണൂര്‍**: ഡോ. എന്‍. വി. മുഹമ്മദ് റാഫി എഴുതിയ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലിന്റെ പഠനങ്ങളുടെ സമാഹാരം 'ഒരു നോവല്‍ ഓളെ വരയ്ക്കുന്നു' എന്ന പുസ്തക പ്രകാശനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ. എം. സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. 28 എഴുത്തുകാര്‍ എഴുതിയ നോവല്‍ പഠനങ്ങളുടെ സമാഹാരമാണിത്.

ഡോ. എം. സി. അബ്ദുല്‍നാസര്‍ പുസ്തക പരിചയം നടത്തി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ പ്രദീപ് കുമാര്‍ കാവുന്തറയെ എംഎല്‍എ പൊന്നാടയണിച്ച് ആദരിച്ചു.

വായനശാല പ്രസിഡന്റ് എന്‍. ആലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ.എന്‍. വി. മുഹമ്മദ് റാഫി, നോവലിലെ കഥാപാത്രങ്ങളായ ഇ. രാഘവന്‍, സി. പി. സിയാദ്, എം. വി. ഇബ്രാഹിം, എന്‍. കെ. സാലിം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം. എന്‍ ദാമോദരന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119855/oru-desam-ole-varakkunnu-novel-study-collection-released-at-naduvannur)