---
title: "  കാവുന്തറ യോഗ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു"
english_title: " Yoga class Inaugurated at kavumthara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119869/yoga-class-inaugurated-at-kavumthara"
published_at: "2023-06-05T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dbf6078c31_0000_ATTACH_yoga_class__copy.jpg"
keywords: []
---

#   കാവുന്തറ യോഗ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറ ചേതന യോഗ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസ് ആരംഭിച്ചു. യോഗ ക്ലാസിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ കെ. എം. സച്ചിന്‍ദേവ് നിര്‍വഹിച്ചു.

## Article Content

**കാവുന്തറ: **കാവുന്തറ ചേതന യോഗ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസ് ആരംഭിച്ചു. യോഗ ക്ലാസിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ കെ. എം. സച്ചിന്‍ദേവ് നിര്‍വഹിച്ചു.

ശശി കോലാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.എം. മിനി, പി.പി. റജില, ഷാഹിന, ചേതന യോഗ ഏരിയ പ്രസിഡന്റ് ശിവാനന്ദന്‍, സെക്രട്ടറി സുനില്‍ മുലാഡ്, പി. അച്യുതന്‍, സി. ബാലന്‍, അഷറഫ് കാവില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ചേതന യോഗ ക്ലബ് പ്രസിഡന്റ് ഇ. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് യോഗ ക്ലബ് സെക്രട്ടറി അഭിനന്ദ്. പി.എ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119869/yoga-class-inaugurated-at-kavumthara)