---
title: "കഥയിലെ രാജകുമാരി; കഥാപ്രസംഗ സമാഹാര പ്രകാശനം നിര്‍വഹിച്ചു"
english_title: "The princess in the story; Kathaprasanga Samahara released at kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119896/the-princess-in-the-story-kathaprasanga-samahara-released-at-kozhikode"
published_at: "2023-06-05T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dc62b8e0f9_0000_ATTACH_kadhaprasangam_(2)_copy_copy.jpg"
keywords: []
---

# കഥയിലെ രാജകുമാരി; കഥാപ്രസംഗ സമാഹാര പ്രകാശനം നിര്‍വഹിച്ചു

> **Lead Summary:**  **കോഴിക്കോട്**: ഗ്രാന്‍മ ബുക്‌സ് പ്രസിദ്ധീകരിച്ച സുധന്‍ നന്മണ്ടയുടെ കഥാപ്രസംഗ സമാഹാരമായ കഥയിലെ രാജകുമാരി കഥാപ്രസംഗ സമാഹാര പ്രകാശനം പ്രശസ്ത എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു.

## Article Content

 **കോഴിക്കോട്**: ഗ്രാന്‍മ ബുക്‌സ് പ്രസിദ്ധീകരിച്ച സുധന്‍ നന്മണ്ടയുടെ കഥാപ്രസംഗ സമാഹാരമായ കഥയിലെ രാജകുമാരി കഥാപ്രസംഗ സമാഹാര പ്രകാശനം പ്രശസ്ത എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു.

നാടക പ്രവര്‍ത്തകന്‍ കെ. സതീഷ് പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കവി പി.പി. ശ്രീധരനുണ്ണി മുഖ്യ ഭാഷണവും കവയിത്രി രേഷ്മ അക്ഷരി പുസ്തക പരിചയവും നടത്തി.

തുടര്‍ന്ന് ആന്‍ ഫ്രാങ്കിന്റെ കഥ അടിസ്ഥാനമാക്കി സുധന്‍ നന്മണ്ട രചിച്ച് കഴിഞ്ഞ കോഴിക്കോട് ജില്ലാകലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ 'ചരിത്രത്തിലേക്കൊരു ഡയറി 'എന്ന കഥാപ്രസംഗം കലോത്സവവിജയി ശ്രീനിധി ശ്രീകുമാര്‍ അവതരിപ്പിച്ചു.ദിനേശന്‍ നന്മണ്ട, അശ്വിന്‍ സുധന്‍, കൃഷ്‌ണേന്ദു എന്നിവര്‍ അകമ്പടി വാദ്യങ്ങള്‍ വായിച്ചു.

ഡോ. ടി.പി. മെഹ്റൂഫ് രാജ്, ഡോ. എ.പി. ഹരിദാസന്‍, ഹരീന്ദ്രനാഥ് ഇയ്യാട്, നന്മ ജില്ലാ സെക്രട്ടറി രാജീവന്‍ മഠത്തില്‍, നാടക് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയാടത്തില്‍, ബാലുശ്ശേരി സര്‍ഗ്ഗവേദി സെക്രട്ടറി വി.പി ഏലിയാസ്, നന്മണ്ട പടവ് സാംസ്‌കാരിക വേദി സെക്രട്ടറി മഹേഷ് കൂളിപ്പൊയില്‍, ഗ്രാന്‍മയുടെ സജീവന്‍ മാണിക്കോത്ത്, സുധന്‍ നന്മണ്ട എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119896/the-princess-in-the-story-kathaprasanga-samahara-released-at-kozhikode)