---
title: "ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം ആവശവുമായി മനയത്ത് ചന്ദ്രന്‍"
english_title: "Manayat Chandran demanded compensation to the candidates at payyoli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120087/manayat-chandran-demanded-compensation-to-the-candidates-at-payyoli"
published_at: "2023-06-06T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ee1b02d119_00koyilandi.jpg"
keywords: []
---

# ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം ആവശവുമായി മനയത്ത് ചന്ദ്രന്‍

> **Lead Summary:** **പയ്യോളി**: കോട്ടയ്ക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ കൈപ്പറ്റി വര്‍ഷങ്ങളായ് നിയമനം നല്‍കാത്ത മാനേജ്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

## Article Content

**പയ്യോളി**: കോട്ടയ്ക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ കൈപ്പറ്റി വര്‍ഷങ്ങളായ് നിയമനം നല്‍കാത്ത മാനേജ്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കുഞ്ഞാലി മരക്കാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കുളില്‍ നടന്ന നിയമന തട്ടിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

നാല് ദിവസമായ് നടക്കുന്ന അനിശ്ചിതകാല സമരത്തിന് സിപിഐഎം പയ്യോളി ഏരിയാ കമ്മറ്റി സെക്രട്ടറി പി.എം. ഷിബു, ഏരിയാ കമ്മറ്റി അംഗം ടി. ചന്തു, എ.വി. ബാലകൃഷണന്‍, സജിത്ത്, ചെറിയാവി സുരേഷ് ബാബു, എന്‍.ടി. അബ്ദുറഹ്‌മാന്‍, പി.സി. സതീഷ്, അബ്ദുള്‍ ലത്തീഫ്, എം.പി. ഭരതന്‍, യു.ടി. കരീം എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120087/manayat-chandran-demanded-compensation-to-the-candidates-at-payyoli)