---
title: "കെ. ഫോണ്‍ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം എല്‍ എ കാനത്തില്‍ ജമീല നിര്‍വഹിച്ചു "
english_title: "true vision koyilandy K. MLA Kanathil Jamila inaugurated k Phone at  Koyilandy Constituency Head"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120088/true-vision-koyilandy-k-mla-kanathil-jamila-inaugurated-k-phone-at-koyilandy-constituency-head"
published_at: "2023-06-06T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ecb736000c_k_phone.JPG"
keywords: []
---

# കെ. ഫോണ്‍ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം എല്‍ എ കാനത്തില്‍ ജമീല നിര്‍വഹിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ. ഫോണിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ഗവ.ഐടിഐ വരകുന്നില്‍ നടന്നു. എംഎല്‍എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ. ഫോണിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ഗവ.ഐടിഐ വരകുന്നില്‍ നടന്നു. എംഎല്‍എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ. ഇന്ദിര, കെ. ഷിജു, ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍ വി.എം. സിറാജ്, അഡ്വ.എസ്. സുനില്‍ മോഹനന്‍, പന്തലായനി വില്ലേജ് ഓഫീസര്‍ ജയന്‍ വരിക്കോളി, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.കെ. ബീന എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120088/true-vision-koyilandy-k-mla-kanathil-jamila-inaugurated-k-phone-at-koyilandy-constituency-head)