---
title: "അറുപത്തി ആറാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ കേരള സംസ്ത്ഥാന ടീമിനെ അഭിജീത് നയിക്കും"
english_title: "Abhijeet will lead the state team"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120105/abhijeet-will-lead-the-state-team"
published_at: "2023-06-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edae9e5656_leader_team.jpg"
keywords: []
---

# അറുപത്തി ആറാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ കേരള സംസ്ത്ഥാന ടീമിനെ അഭിജീത് നയിക്കും

> **Lead Summary:** **വാകയാട്: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ച് നടക്കുന്ന അറുപത്തി ആറാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ ഇത്തവണ നയിക്കുന്നത് കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്താണ്.

## Article Content

**വാകയാട്: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ച് നടക്കുന്ന അറുപത്തി ആറാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ ഇത്തവണ നയിക്കുന്നത് കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്താണ്.

ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ വച്ച് നടന്ന പരിശീലന ക്യാംപിന്റെ സമാപന ദിവസം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുമാര്‍ ടീമംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളീബോള്‍ കോച്ച് വിനീഷ് കുമാര്‍, സി.വി. നജീബ്, യു.എസ് രതീഷ്, സി.ആര്‍. രാകേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120105/abhijeet-will-lead-the-state-team)