---
title: "പകച്ച് നില്‍ക്കല്ലെ കൃത്യമായ ഇടപെടലാണ് വേണ്ടത്; അഗ്‌നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Organized fire safety first aid awareness class at ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120124/organized-fire-safety-first-aid-awareness-class-at-ulliyeri"
published_at: "2023-06-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eddda283ab_class_fire_forcde.jpg"
keywords: []
---

# പകച്ച് നില്‍ക്കല്ലെ കൃത്യമായ ഇടപെടലാണ് വേണ്ടത്; അഗ്‌നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **ഉള്ളിയേരി:** 'ഗ്രാമോദയ സ്വയംസഹായ സംഘം'കാറലാപൊയില്‍ ,പറമ്പിന്റെ മുകള്‍ന്റെ ആഭിമുഖ്യത്തില്‍ അഗ്‌നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. പ്രമോദ് ആണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

## Article Content

**ഉള്ളിയേരി:** 'ഗ്രാമോദയ സ്വയംസഹായ സംഘം'കാറലാപൊയില്‍ ,പറമ്പിന്റെ മുകള്‍ന്റെ ആഭിമുഖ്യത്തില്‍ അഗ്‌നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. പ്രമോദ് ആണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

ദിനംപ്രതി പലതരം അപകടങ്ങള്‍ ആണ് നമ്മുടെ ചുറ്റുപാടിലും നടന്നുകൊണ്ടിരിക്കുന്നത് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ കൃത്യമായി ഇടപെടുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ സുരക്ഷിതം ആകുന്നതിനു വേണ്ടിയാണ് ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതെന്ന് എഎസ്ടിഒ അഭിപ്രായപ്പെട്ടു.

തീപിടിത്തം, കിണര്‍ അപകടങ്ങള്‍, ഗ്യാസ് സിലിണ്ടര്‍ ലീക്ക് തുടങ്ങി ഫസ്റ്റ്എയ്ഡിനെപറ്റിയും വിശദമായി ക്ലാസ് നടത്തി. പരിപാടിയില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വയംസഹായ സംഘത്തിന്റെ ഉപഹാരം പി.കെ. പ്രമോദ് സമ്മാനിച്ചു. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120124/organized-fire-safety-first-aid-awareness-class-at-ulliyeri)