---
title: "കെ ഫോണ്‍ യാഥാര്‍ത്ഥ്യമാക്കി ബാലുശ്ശേരി നിയോജക മണ്ഡലം"
english_title: "Balusherry Constituency made K phone"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120150/balusherry-constituency-made-k-phone"
published_at: "2023-06-06T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eebfd531de_k_phone_blu.jpg"
keywords: []
---

# കെ ഫോണ്‍ യാഥാര്‍ത്ഥ്യമാക്കി ബാലുശ്ശേരി നിയോജക മണ്ഡലം

> **Lead Summary:** ** ബാലുശ്ശേരി:** എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി ബാലുശ്ശേരി നിയോജകമണ്ഡലത്തിലും യാഥാര്‍ത്ഥ്യമാക്കി. എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ് ബാലുശ്ശേരി നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** ബാലുശ്ശേരി:** എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി ബാലുശ്ശേരി നിയോജകമണ്ഡലത്തിലും യാഥാര്‍ത്ഥ്യമാക്കി. എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ് ബാലുശ്ശേരി നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പൂവമ്പായി എ.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങള്‍ക്കാണ് മണ്ഡലത്തില്‍ കണക്ഷന്‍ നല്‍കുക.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ജില്ലാപഞ്ചായത്ത് അംഗം പി.പി. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹീര്‍, മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120150/balusherry-constituency-made-k-phone)