---
title: "കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Kayanna Govt. Higher Secondary School organized Environment Day celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120178/kayanna-govt-higher-secondary-school-organized-environment-day-celebration"
published_at: "2023-06-06T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f067d773c0_0000_ATTACH_KAYANNA_(2)_copy.jpg"
keywords: []
---

# കായണ്ണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:**  **കായണ്ണ**: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ദിനാചരണവും നാഷണല്‍ സര്‍വീസ് സ്‌കീം മാമ്പഴക്കാലം പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വഹിച്ചു.

## Article Content

 **കായണ്ണ**: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ദിനാചരണവും നാഷണല്‍ സര്‍വീസ് സ്‌കീം മാമ്പഴക്കാലം പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ബിന്‍ഷ അധ്യക്ഷയായി.പ്രധാനാധ്യാപിക ഇ.കെ. ഷാമിനി പരിസ്ഥിതി ദിന സന്ദേശം നല്‍കി.

കൃഷി അസിസ്റ്റന്റ് അപര്‍ണ്ണ, സീനിയര്‍ അസിസ്റ്റന്റ് റഷീദ് പുത്തന്‍പുര എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം.എം. സുബീഷ്, അധ്യാപകരായ കെ.ജി ഷീനുരാജ്, എസ്.പ്രിയ, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ കെ.കെ.പൂജാലക്ഷ്മി, സി.കെ. ദേവാനന്ദ്, എം.വി. നയന, അസ്ലഹ ഫര്‍ഹത്, എസ്. കാര്‍ത്തിക്, ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ പരിസ്ഥിതി ദിന മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120178/kayanna-govt-higher-secondary-school-organized-environment-day-celebration)