---
title: "അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 8 ന്"
english_title: "Inauguration of the new building of Atholi Cooperative Hospital on June 8 At atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120192/inauguration-of-the-new-building-of-atholi-cooperative-hospital-on-june-8-at-atholi"
published_at: "2023-06-06T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f0ea5496ff_0000__ATHOLIATTACH_(2)_copy.jpg"
keywords: []
---

# അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 8 ന്

> **Lead Summary:** ** അത്തോളി**: സഹകരണ ആശുപത്രിയുടെ 50 കിടക്കകളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ എട്ടിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.

## Article Content

** അത്തോളി**: സഹകരണ ആശുപത്രിയുടെ 50 കിടക്കകളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ എട്ടിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആധുനിക ഫാര്‍മസി, ഹെല്‍ത്ത് കെയര്‍ സ്‌കീം, ഹോം കെയര്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്.

ചടങ്ങില്‍ എംഎല്‍എമാരായ കെ.എം സച്ചിന്‍ ദേവ്, ജമീല കാനത്തില്‍ എന്നിവരും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് എന്നിവരും പങ്കെടുക്കും.

നാല് കോടി രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രിയില്‍ നടപ്പിലാക്കിയതെന്ന് ആശുപത്രി പ്രസിഡന്റ് കെ.കെ. ബാബു പറഞ്ഞു.

പത്രസമ്മേളനത്തില്‍ എന്‍.കെ. രാധാകൃഷ്ണന്‍, സി. പ്രകാശന്‍, എം.കെ. സാദിഖ്, പി.എം. ഷാജി, എം.നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120192/inauguration-of-the-new-building-of-atholi-cooperative-hospital-on-june-8-at-atholi)