---
title: "എഐടിയുസി കോഴിക്കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "AITUC Kozhikode district organized worker convention"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120198/aituc-kozhikode-district-organized-worker-convention"
published_at: "2023-06-06T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f12bb4c5e3_aituc_convention.JPG"
keywords: []
---

# എഐടിയുസി കോഴിക്കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: **പ്രൈവറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി കോഴിക്കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ.കെ.എം. കുട്ടികൃഷ്ണന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. റാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **പ്രൈവറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി കോഴിക്കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ.കെ.എം. കുട്ടികൃഷ്ണന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. റാഫി ഉദ്ഘാടനം ചെയ്തു.

പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഹെവി ആന്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കബീര്‍ കല്ലേരി ചടങ്ങിന് ദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും , ഫെഡറേഷന്‍ സംസ്ഥാന ജോ.സെക്രട്ടറിയുമായ യു. സതീശന്‍ റിപ്പോര്‍ട്ടും ഗോപിനാഥന്‍ അനുശോചന പ്രമേയമവും അവതരിപ്പിച്ചു.

സമഗ്രമായ മോട്ടോര്‍ നയം പ്രഖ്യാപിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, പഴയ വാഹനങ്ങള്‍ക്കുള്ള റീ രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, ജീപിഎസ് ഘടിപ്പിക്കുന്നതിന് ചുമത്തുന്ന ഭീമമായ പുതുക്കല്‍ ഫീ ഒഴിവാക്കുക, ലോറി - ചരക്ക് വാഹന തൊഴിലാളികള്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥ പീഢനം അവസാനിപ്പിക്കുക, ജെസിബി / ഹിറ്റാച്ചി തൊഴിലാളികള്‍ക്ക് ക്ഷേമനിധി സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എഐടിയുസി ഉന്നയിച്ചു. ജൂണ്‍ 20 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120198/aituc-kozhikode-district-organized-worker-convention)