---
title: "അത്തോളി പ്രസ്സ് ഫോറത്തിന്റെ 21ാം വാര്‍ഷികവും അത്തോളിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സായാഹ്നവും സംഘടിപ്പിച്ചു"
english_title: "Organized 21st anniversary of Atholi Press Forum and felicitation evening for  journalists at Atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120330/organized-21st-anniversary-of-atholi-press-forum-and-felicitation-evening-for-journalists-at-atholi"
published_at: "2023-06-07T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480174c7ebb1_mandri.jpg"
keywords: []
---

# അത്തോളി പ്രസ്സ് ഫോറത്തിന്റെ 21ാം വാര്‍ഷികവും അത്തോളിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സായാഹ്നവും സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി:** വാര്‍ത്താ ശേഖരണവും അവതരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതിബദ്ധതയെയും സാഹസികതയെയും ബഹുമാനിക്കണമെന്നും ആ രംഗത്ത് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ശക്തി പകരുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍.അത്തോളി പ്രസ്സ് ഫോറത്തിന്റെ 21ാം വാര്‍ഷികവും അത്തോളിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സായാഹ്നവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍.

## Article Content

**അത്തോളി:** വാര്‍ത്താ ശേഖരണവും അവതരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതിബദ്ധതയെയും സാഹസികതയെയും ബഹുമാനിക്കണമെന്നും ആ രംഗത്ത് അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ശക്തി പകരുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍.അത്തോളി പ്രസ്സ് ഫോറത്തിന്റെ 21ാം വാര്‍ഷികവും അത്തോളിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സായാഹ്നവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍.

പ്രസ് ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു. ജീവന്‍ ടിവി മേഖലാ ചീഫ് അജീഷ് അത്തോളി, മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റര്‍ എം.കെ. ഷബിത, മീഡിയ വണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്ത്, പി.കെ. മുഹമ്മദ് ഹാത്തിഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്ത കന്‍ബഷീര്‍ കൂനോളി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, സാജിത് കോറോത്ത്, ആര്‍.എം. കുമാരന്‍, ലിനീഷ് ആനശേരി, എ.പി. അബ്ദുറഹിമാന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, എം.കെ. ആരിഫ്, ഷഫീഖ് ചീക്കിലോട്, അശ്വിനി അജീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120330/organized-21st-anniversary-of-atholi-press-forum-and-felicitation-evening-for-journalists-at-atholi)