---
title: "കൊയിലാണ്ടി കീഴരിയൂരില്‍ വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും എംഡിഎംഎയും, കഞ്ചാവും പിടികൂടി"
english_title: "MDMA and ganja were seized from a car parked near a house at koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120344/mdma-and-ganja-were-seized-from-a-car-parked-near-a-house-at-koyilandy"
published_at: "2023-06-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64801caab575b_kanja_lg.jpg"
keywords: []
---

# കൊയിലാണ്ടി കീഴരിയൂരില്‍ വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും എംഡിഎംഎയും, കഞ്ചാവും പിടികൂടി

> **Lead Summary:** ** കൊയിലാണ്ടി: **വീട്ടിനു സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും എംഡിഎംഎയും, കഞ്ചാവും പിടികൂടി. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ , നടുവത്തൂര്‍ മീത്തലെ മാലാടി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

** കൊയിലാണ്ടി: **വീട്ടിനു സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും എംഡിഎംഎയും, കഞ്ചാവും പിടികൂടി. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ , നടുവത്തൂര്‍ മീത്തലെ മാലാടി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.

കീഴരിയൂരില്‍ സനലിന്റെ വീട്ടിനു സമീപം നിര്‍ത്തിയിട്ട കെഎല്‍ 18.ഡി 5681 നമ്പര്‍ കാറില്‍ നിന്നാണ് 830 മില്ലിഗ്രാം എംഡി എംഎയും, 3.4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇന്നലെ രാത്രി കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു, എസ്‌ഐമാരായ അനീഷ് വടക്കയില്‍, എം.പി. ശൈലേഷ്, എസ്‌സിപിഒമാരായ ജലീഷ് കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120344/mdma-and-ganja-were-seized-from-a-car-parked-near-a-house-at-koyilandy)