---
title: "കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു "
english_title: "kottur gramapanchayath contected haritha sabha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120371/kottur-gramapanchayath-contected-haritha-sabha"
published_at: "2023-06-07T12:08:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648026130d08b_kottur_haritha_sabha.JPG"
keywords: []
---

# കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു 

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഹരിത സഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഹരിത സഭ ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഹരിത സഭ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഹരിത സഭ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു ജോസ് സ്വാഗതവും അസി.സെക്രട്ടറി ഉമ്മറുകുട്ടി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ അനുമോദിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷൈന്‍ പ്രവര്‍ത്തന പുരോഗതി അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പോഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍, വാര്‍ഡ് അംഗം അരവിന്ദാക്ഷന്‍, സുജിത്ത് കില പ്രതിനിധി, പി. വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120371/kottur-gramapanchayath-contected-haritha-sabha)