---
title: "ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു"
english_title: "The biogas plant was inaugurated at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120381/the-biogas-plant-was-inaugurated-at-balussery"
published_at: "2023-06-07T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64802db13823a_0000000biogas.jpg"
keywords: []
---

# ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു

> **Lead Summary:** ** ബാലുശ്ശേരി**: നന്മണ്ട ഗ്രാമപഞ്ചായത്ത് സ്‌കൂളുകള്‍ക്ക് അനുവദിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിര്‍വഹിച്ചു.

## Article Content

** ബാലുശ്ശേരി**: നന്മണ്ട ഗ്രാമപഞ്ചായത്ത് സ്‌കൂളുകള്‍ക്ക് അനുവദിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിര്‍വഹിച്ചു.

നന്മണ്ട ഏഴുകുളം യു.പി സ്‌കൂളില്‍ വച്ചായിരുന്നു പരിപാടി. പഞ്ചായത്ത് പിടിഎ പ്രസിഡന്റ് വഹിദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ബി. രഘുനാഥ് സ്വാഗതം പറഞ്ഞു.

സതീഷ് കുമാര്‍, കെ. സറീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120381/the-biogas-plant-was-inaugurated-at-balussery)