---
title: "ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ചു; കെഎംഎച്ച്എസ്എസ് മാനേജ്‌മെന്റ് നീതികേടിനെതിരെ സി. സത്യചന്ദ്രന്‍"
english_title: "Deceiving candidates by promising them jobs; C.  Satya Chandran against the injustice of the KMHSS management at payyoli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120846/deceiving-candidates-by-promising-them-jobs-c-satya-chandran-against-the-injustice-of-the-kmhss-management-at-payyoli"
published_at: "2023-06-09T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482c75d97707_0000kunjali_marakkar.jpg"
keywords: []
---

# ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ചു; കെഎംഎച്ച്എസ്എസ് മാനേജ്‌മെന്റ് നീതികേടിനെതിരെ സി. സത്യചന്ദ്രന്‍

> **Lead Summary:** ** പയ്യോളി**: കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ അനിശ്ചിതകാല സമര പന്തല്‍ സന്ദര്‍ശിച്ച് എന്‍സിപി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍. 

## Article Content

** പയ്യോളി**: കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ അനിശ്ചിതകാല സമര പന്തല്‍ സന്ദര്‍ശിച്ച് എന്‍സിപി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍. 

അധ്യാപക നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ കൈപറ്റുകയും വര്‍ഷങ്ങളായിട്ടും നിയമനം നല്‍കാതിരിക്കുകയും ചെയ്ത കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് നീതി പാലിക്കണം എന്നും ഉദ്യോഗാര്‍ത്ഥികളോട് കൊടും വഞ്ചനയാണ് നടത്തിയതെന്നും ഉടന്‍ തന്നെ മാനേജ്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സി. സത്യചന്ദ്രന്‍ ആവശ്യപ്പെട്ടു.

എന്‍.ടി. അബ്ദുറഹിമാന്‍, എസ്.വി.റഹ്‌മത്തുള്ള, ചെറിയാവി സുരേഷ് ബാബു, എം.പി.ഭരതന്‍, ഇരിങ്ങല്‍ അനില്‍കുമാര്‍, യു.ടി. കരീം, പി.വി. സജിത്ത്, വളപ്പില്‍ ഉഷ, എം.ടി. ചന്ദ്രന്‍, പത്മരാജന്‍, മിനിഷ, അബ്ദുള്‍ ലത്തീഫ്, രജിത, എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120846/deceiving-candidates-by-promising-them-jobs-c-satya-chandran-against-the-injustice-of-the-kmhss-management-at-payyoli)