---
title: " കൊയിലാണ്ടിയില്‍ വകാട് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ കൈയ്യോടെ പിടികൂടി"
english_title: "true vision koyilandy Attempts to dump toilet waste from the Vakad Company's labor camp at Koyilandy were caught  by the locals"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120880/true-vision-koyilandy-attempts-to-dump-toilet-waste-from-the-vakad-companys-labor-camp-at-koyilandy-were-caught-by-the-locals"
published_at: "2023-06-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482b3ff5c09e_vagad_lg.jpg"
keywords: []
---

#  കൊയിലാണ്ടിയില്‍ വകാട് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: **വകാട് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നും ഉള്ള കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ കൈയ്യോടെ പിടിച്ചു. നാഷണല്‍ ഹൈവേ ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

## Article Content

**കൊയിലാണ്ടി: **വകാട് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നും ഉള്ള കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ കൈയ്യോടെ പിടിച്ചു. നാഷണല്‍ ഹൈവേ ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ വണ്ടിയിലെ ഡ്രൈവറും ക്ലീനര്‍ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍ എസ്‌ഐ സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തു.

വകാട് കമ്പനി പല തവണ ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇനി ആവര്‍ത്തിക്കില്ല എന്ന ഉറപ്പിന്മേല്‍ ഫൈന്‍ അടച്ച് വണ്ടി റിലീസാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120880/true-vision-koyilandy-attempts-to-dump-toilet-waste-from-the-vakad-companys-labor-camp-at-koyilandy-were-caught-by-the-locals)