---
title: "പ്ലസ്ടു ഉന്നത വിജയികള്‍ക്ക് അനുമോദനം നല്‍കി"
english_title: "Plus two top winners were felicitated at koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120924/plus-two-top-winners-were-felicitated-at-koorachund"
published_at: "2023-06-09T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482d033e30c9_000_plus_two.jpg"
keywords: []
---

# പ്ലസ്ടു ഉന്നത വിജയികള്‍ക്ക് അനുമോദനം നല്‍കി

> **Lead Summary:** ** കൂരാച്ചുണ്ട്**: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം പതിനാറ് ഫുള്‍ എ പ്ലസും 95 ശതമാനം വിജയവുമാണ് വിദ്യാലയം കരസ്ഥമാക്കിയത്.

## Article Content

** കൂരാച്ചുണ്ട്**: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം പതിനാറ് ഫുള്‍ എ പ്ലസും 95 ശതമാനം വിജയവുമാണ് വിദ്യാലയം കരസ്ഥമാക്കിയത്.

അനുമോദന യോഗം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോബി വാളിയാം പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷാജി കുര്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ. വിന്‍സന്റ് കണ്ടത്തില്‍ മുഖ്യ പ്രഭാഷണവും ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

വാര്‍ഡ് അംഗം ഒ.കെ അമ്മദ്, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മാസ്റ്റര്‍ ജേക്കബ്ബ് കോച്ചേരി, യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു മാത്യു, മുന്‍ പ്രധാനാധ്യാപിക ലവ്‌ലി സെബാസ്റ്റ്യന്‍, സ്റ്റാഫ് പ്രതിനിധി സുജിത്ത് ടോംസ്, സ്റ്റാഫ് സെക്രട്ടറി ബിനാമി ചന്ദ്ര, വിദ്യാര്‍ത്ഥി പ്രതിനിധി സ്വാതി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സ്‌കൂള്‍ ടോപ്പര്‍ ജോഷിബു ജോസഫ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120924/plus-two-top-winners-were-felicitated-at-koorachund)