---
title: "സാക്ഷരതാ പ്രേരക് ആയി ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിന് വിരാമം, യാത്രയയപ്പ് നല്‍കി നന്മണ്ട ഗ്രാമപഞ്ചായത്ത്"
english_title: "arewell to 22 years of service as a literacy promoter"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120996/arewell-to-22-years-of-service-as-a-literacy-promoter"
published_at: "2023-06-09T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f81377ddd_yathrayayapp_lg.jpg"
keywords: []
---

# സാക്ഷരതാ പ്രേരക് ആയി ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിന് വിരാമം, യാത്രയയപ്പ് നല്‍കി നന്മണ്ട ഗ്രാമപഞ്ചായത്ത്

> **Lead Summary:** ** നന്മണ്ട: **നന്മണ്ട ഗ്രാമ പഞ്ചായത്തിലെ സാക്ഷരതാ പ്രേരക് ആയി ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഇ.എം. വാസുവിന് യാത്രയയപ്പ് നല്‍കി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

** നന്മണ്ട: **നന്മണ്ട ഗ്രാമ പഞ്ചായത്തിലെ സാക്ഷരതാ പ്രേരക് ആയി ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഇ.എം. വാസുവിന് യാത്രയയപ്പ് നല്‍കി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി പി. ജയരാജ് നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടുര്‍ ബിജു, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ പ്രതിഭാ രവീന്ദ്രന്‍, ചേളന്നൂര്‍ ബ്ലോക്ക് നോഡല്‍ സാക്ഷരതാ പ്രേരക് കെ. മോഹനന്‍, വാര്‍ഡ് അംഗങ്ങളായ ഇ.കെ. രാജീവന്‍, സമീറ ഊളാറാട്ട്, വി.കെ. നിത്യ കല, ഇ.എം. വാസു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120996/arewell-to-22-years-of-service-as-a-literacy-promoter)