---
title: "കൊയിലാണ്ടി എഴുകുടിക്കല്‍ തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "true vision koyilandy Inaugurated the renovation work of Koyilandy Ezhukutikal canal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121002/true-vision-koyilandy-inaugurated-the-renovation-work-of-koyilandy-ezhukutikal-canal"
published_at: "2023-06-09T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482fb21072e0_thode_lg.jpg"
keywords: []
---

# കൊയിലാണ്ടി എഴുകുടിക്കല്‍ തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി: **എഴുകുടിക്കല്‍ തോടിന്റെ ഒന്നാം ഘട്ട നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒന്നാം ഘട്ട നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **എഴുകുടിക്കല്‍ തോടിന്റെ ഒന്നാം ഘട്ട നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒന്നാം ഘട്ട നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ ടി എം കോയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ ജൂബിഷ്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഗീത കാരോല്‍, പഞ്ചായത്ത് അംഗം എ.കെ രതീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ ബിന്ദു സോമന്‍ സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.പി പ്രകാശന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121002/true-vision-koyilandy-inaugurated-the-renovation-work-of-koyilandy-ezhukutikal-canal)