---
title: "അത്തോളി പൊതു വിദ്യാലയങ്ങളിലേക്ക് 'പുസ്തക വണ്ടി' പ്രയാണം സംഘടിപ്പിച്ചു"
english_title: "Organized 'Pustaka Vandi'  public schools at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121175/organized-pustaka-vandi-public-schools-at-atholi"
published_at: "2023-06-10T10:26:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6484038079b62_0000000000000pusthaka_vandi.JPG"
keywords: []
---

# അത്തോളി പൊതു വിദ്യാലയങ്ങളിലേക്ക് 'പുസ്തക വണ്ടി' പ്രയാണം സംഘടിപ്പിച്ചു

> **Lead Summary:** ** അത്തോളി**: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ 'പുസ്തകവണ്ടി' പ്രയാണം നടത്തി.

## Article Content

** അത്തോളി**: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ 'പുസ്തകവണ്ടി' പ്രയാണം നടത്തി.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പുസ്തകങ്ങള്‍ വിതരണം ചെയ്തു.

ചേമഞ്ചേരി ഈസ്റ്റ് യുപി, തുവ്വക്കോട് എല്‍പി, കൊളക്കാട് യുപി, തിരുവങ്ങൂര്‍ യുപി, ചേമഞ്ചേരി യുപി, ജിഎംയുപി കാപ്പാട്, ജിഎഫ്എല്‍പി കണ്ണങ്കടവ്, തിരുവങ്ങൂര്‍ വെസ്റ്റ് ജിഎല്‍പി, ജിഎഫ്‌യുപി കോരപ്പുഴ, വെങ്ങളം യുപി, തിരുവങ്ങൂര്‍ എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലാണ് പുസ്തക പ്രയാണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121175/organized-pustaka-vandi-public-schools-at-atholi)