---
title: "വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "organized Renowned Indian painter MF Hussain  commemoration at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121184/organized-renowned-indian-painter-mf-hussain-commemoration-at-naduvannur"
published_at: "2023-06-10T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648407f6630cd_0000mf_hussian.jpg"
keywords: []
---

# വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍**: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗം മഴവില്‍ ചന്തത്തിന്റെ ഉദ്ഘാടനവും വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍**: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗം മഴവില്‍ ചന്തത്തിന്റെ ഉദ്ഘാടനവും വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണവും സംഘടിപ്പിച്ചു.

പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് പരിപാടികള്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മഴവില്‍ ചന്തം കൂട്ടായ്മയിലെ നൂറ്റമ്പതോളം കൂട്ടുകാര്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനം നടന്നു.

ചടങ്ങിന് മഴവില്‍ കലാകൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി രാജീവന്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ മുന്നാസ് ടി, ഷീജ, ദിലീപ് കീഴൂര്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു, ടി.എം യുപി വിഭാഗം മഴവില്‍ കോഡിനേറ്റര്‍ എ.കെ സുരേഷ് ബാബു, മുസ്താഫ് അമീന്‍, ആരാധ്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മഴവില്‍ ചന്തം കോഡിനേറ്റര്‍ ശ്രീജേഷ് ശ്രീതിലകം ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121184/organized-renowned-indian-painter-mf-hussain-commemoration-at-naduvannur)